ലണ്ടന്‍•സ്വന്തം കുഞ്ഞ് മരിച്ച ദുഃഖം മാറും മുന്നേ കാമുകിയെത്തേടിപ്പോയ ഭര്‍ത്താവിനോട് ഭാര്യയുടെ ക്രൂരപ്രതികാരം. പ്രതികാരത്തിന് ഇരയായത് ഭര്‍ത്താവിന്റെ 18 കാരിയായ കാമുകിയാണെന്ന് മാത്രം. ലണ്ടനിലെ മാഞ്ചസ്റ്ററിലാണ് പ്രതികാരം അരങ്ങേറിയത്. നടാഷ ഖാന് എന്ന 19 കാരിയാണ് ഭര്‍ത്താവിന്റെ കാമുകിയായ ക്രെയ്നിനെ തെരുവിലിട്ട് കുത്തിയത്.
മാഞ്ചസ്റ്ററിലെ വാലി റേഞ്ചില്‍, ഭര്‍ത്താവിനൊപ്പം പാര്‍ക്കിലേക്ക് നടക്കുകയായിരുന്ന കാമുകിയെ നടാഷ പിന്തുടര്ന്നെത്തി കുത്തി വീഴ്ത്തുകയായിരുന്നു. കൈയിലും തോളിലുമായി ആറോളം കുത്തുകളേറ്റ ക്രെയ്ന് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
2015 മാര്‍ച്ച് 1 നാണ് നടാഷ ഖാന് ഹംസ ഫരീദ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. മാസംതികയാതെയുള്ള പ്രസവമായതിനാല്‍ കുഞ്ഞിന്റെ ജീവന് അപകടത്തിലായിരുന്നു. നടാഷ ആശുപത്രിയില്‍ ആയിരിക്കുമ്പോഴും ഭര്‍ത്താവ് ഹംസ കാമുകിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇതറിഞ്ഞ നടാഷ ക്രെയ്നിനെ വിളിച്ചു താക്കീത് ചെയ്യുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. മരണക്കിടക്കയില്‍ കിടന്ന കുഞ്ഞിനെപ്പറ്റിയുള്ള ക്രെയ്നിന്റെ പരാമര്‍ശമാണ് നടാഷയെ പ്രതികാര ദാഹിയാക്കി മാറ്റിയത്.
കുഞ്ഞ് മരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അങ്ങനെ സംഭവിച്ചാല്‍ ശവക്കല്ലറയില്‍ നിന്നും പുറത്തെടുത്ത് മൃതദേഹത്തില്‍ തുപ്പും എന്നുമായിരുന്നു ക്രൈന് പറഞ്ഞത്. നേരിട്ട് കണ്ടാല്‍ ദൈവത്തിന് പോലും നിന്നെ രക്ഷിക്കാനാവില്ല എന്നായിരുന്നു ഇതിന് നടാഷ നല്കിയ മറുപടി.
ക്രെയ്നിനെ ആക്രമിക്കുന്നതിനിടെ നടാഷയ്ക്കും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നടാഷയെ അവിടെ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ക്രൈനിനെ ഫോണില്‍ വിളിക്കുന്നതില്‍ നിന്നും കോടതി നതാഷയെ വിലക്കിയിട്ടുമുണ്ട്.
ആക്രമണം നടത്തുമ്പോള്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്ന് നടാഷയുടെ അഭിഭാഷകന് വാദിച്ചു. നതാഷയുടെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുക്കണമെന്നും അഭിഭാഷകന് വാദിച്ചു.
Post Your Comments