![rape](/wp-content/uploads/2017/01/rape6.jpg)
ഷില്ലോങ് : മേഘാലയയില്‍ പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കുപടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മൗടന്‍ ഗ്രാമത്തിലാണ് സംഭവം. 14 – 16 വയസ്സു പ്രായമുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇവരില്‍ ആറുപേര്‍ പിടിയിലായെന്നും അവര്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് രണ്ടു പ്രാവശ്യം കുട്ടിയെ പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. ഡിസംബറില്‍ ആളൊഴിഞ്ഞ സ്ഥലത്തും ജനുവരിയില്‍ വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Post Your Comments