IndiaNews

2017ല്‍ ഏറ്റവും കഠിനമായി ജോലി ചെയ്യേണ്ടിവരുന്നത് ആര്‍ക്ക്? അതിഗൗരവമായ പഠന റിപ്പോര്‍ട്ട് പുറത്ത്

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വിവിധ മേഖലകളില്‍ ഉണ്ടായ മത്സരവും 2017ല്‍ തൊഴിലാളികളുടെ കഠിനാധ്വാനത്തെ പരീക്ഷിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മാനവ വിഭവശേഷി പരമാവധി മുതലെടുക്കാനായിരിക്കും ഈ വര്‍ഷം സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. ഇതോടെ തൊഴിലാളികളുടെ ജോലിഭാരം ഇരട്ടിക്കുമെന്നും ഇത് അവരെ മാനസികമായി സമ്മര്‍ദത്തിലാക്കുമെന്നും കരിയര്‍കാസ്റ്റ് ഡോട്ട് കോം എന്ന ജോബ് ഇന്‍ഫര്‍മേഷന്‍ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന പത്തുതൊഴിലുകളില്‍ ഒന്നുപോലും പുറമേനിന്ന് നോക്കുന്നവര്‍ക്ക് ഇത്രയേറെ സമ്മര്‍ദം ഉണ്ട് തോന്നിക്കുന്നവയെല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം മാധ്യമപ്രവര്‍ത്തനം ആയിരിക്കും 2017ല്‍ ഏറ്റവും കഠിനമായ തൊഴില്‍. പ്രത്യേകിച്ചും ദൃശ്യമാധ്യമപ്രവര്‍ത്തനം. അതുകഴിഞ്ഞാല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആയിരിക്കും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കേണ്ടിവരിക. പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ്, സീനിയര്‍ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് തൊഴില്‍ ചെയ്യുന്നവര്‍ തൊട്ടുപിന്നിലുണ്ട്. പത്രപ്രവര്‍ത്തകരാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. മാധ്യമപ്രവര്‍ത്തനരംഗം അത്രയേറെ മത്സരം നിറഞ്ഞതായിരിക്കും എന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. തൊട്ടുപിന്നില്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ജോലി ചെയ്യുന്നവരാണ്. അതേസമയം പൊലിസ് ഉദ്യോഗസ്ഥര്‍ക്കും 2017 ജോലിസമ്മര്‍ദം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എയര്‍ലൈന്‍ പൈലറ്റുമാര്‍ക്കും അഗ്നിശമന ജീവനക്കാര്‍ക്കും സൈനികര്‍ക്കും 2017 ജോലിസമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും കരിയര്‍കാസ്റ്റ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ഒന്‍പത് ശതമാനവും ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടര്‍മാരുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് എട്ടുശതമാനവും ആയിരിക്കും. അതേസമയം മറ്റുമേഖലകളില്‍ ഉള്ളവര്‍ക്കെല്ലാം നാലുമുതല്‍ 13ശതമാനം വരെ പ്രകടനത്തില്‍ ശോഭിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button