International

ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു ; കാരണം ഞെട്ടിപ്പിക്കുന്നത്

വാഷിങ്ടണ്‍ : യുഎസിലെ നോര്‍ത്ത് കരോളൈനയില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. എന്നാല്‍ വെടിവെച്ചു കൊന്നതിന്റെ കാരണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്്. കള്ളനെന്നു വിചാരിച്ചാണ് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നത്. നോര്‍ത്ത് കരോളൈനയിലെ ഗോള്‍ഡ്‌സ്‌ബോറോ സ്വദേശിയായ ബില്ലി വില്യംസ്(49) ആണ് ഭാര്യ ജീനയെ സ്വന്തം വീടിനു മുന്നില്‍ വെടിവച്ചു കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ജോലിക്കുപോയിരുന്ന ഭാര്യ നേരത്തേ തിരിച്ചെത്തിയതാണു കാരണം. രാത്രി ഡ്യൂട്ടിക്കായി വൈകിട്ട് ആറിന് വീട്ടില്‍നിന്നു പോയതായിരുന്നു ജീന. പിറ്റേന്നു രാവിലെ എട്ടിനേ വീട്ടില്‍ തിരിച്ചെത്തൂ എന്നും ഭര്‍ത്താവ് ബില്ലിയോടും രണ്ടു മക്കളോടും പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയായപ്പോള്‍ ജീന വീട്ടിലേക്കു മടങ്ങിവന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികളിലൊരാള്‍ മുന്‍ വാതിലില്‍ എന്തോ ശബ്ദം കേട്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ആരെങ്കിലും ശ്രമിക്കുന്നതായിരിക്കുമെന്നാണ് കുട്ടി കരുതിയത്. ഉടന്‍ തന്നെ അച്ഛന്‍ ബില്ലിയെ വിളിച്ചെഴുന്നേല്‍പ്പിച്ചു. കള്ളനായിരിക്കുമെന്നു കരുതി തന്റെ തോക്കുമായാണ് ബില്ലി വാതില്‍ തുറക്കാന്‍ എത്തിയത്.

വാതില്‍ തുറന്നപ്പോള്‍ പോര്‍ച്ചില്‍ കണ്ട വ്യക്തിക്കു നേര്‍ക്ക് നിറയൊഴിക്കുകയും ചെയ്തു. പോര്‍ച്ചില്‍ വെളിച്ചമില്ലാതിരുന്നതിനാല്‍ സ്വന്തം ഭാര്യയാണ് നില്‍ക്കുന്നതെന്നു തിരിച്ചറിയാന്‍ ബില്ലിക്കായില്ല. ബില്ലി ഒറ്റത്തവണയേ വെടിയുതിര്‍ത്തുള്ളൂവെങ്കിലും അത് ജീനയുടെ കഴുത്തിലാണു തറച്ചത്. ജീന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൊലീസെത്തുമ്പോള്‍ മരിച്ചുകിടക്കുന്ന ജീനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബില്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button