ഇലയും പൂവും വേരും കായും ഒരുപോലെ ഗുണംചെയ്യുന്ന സസ്യയിനങ്ങള്‍ അപൂര്‍വ്വമായിട്ടേയുള്ളൂ. അതില്‍ ഒന്നാണ് മുരിങ്ങ. നമ്മുടെ തൊടിയിലും പറമ്പിലും പണ്ട് ഒട്ടേറെ കണ്ടുവരുന്ന ഒരു പച്ചക്കറിയാണ് മുരിങ്ങ. ഇന്ന് കടയില്‍ നിന്നും വാങ്ങുന്ന മുരിങ്ങ പണ്ടുള്ള മിക്ക വീട്ടുമുറ്റത്തും തഴച്ചുവളര്‍ന്നിരുന്ന ഒന്നായിരുന്നു.
പോഷക ഗുണങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ പറയാം. മുരിങ്ങയുടെ ഇലയും കായുമാണ് ഭക്ഷണത്തിന് സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍, ഇതിന്റെ പൂവും വേരും ഔഷധഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളുടെ ഒരു നിറകുടമാണിത്. അധികം ആര്‍ക്കും അറിയൊത്തൊരു കാരൃമാണ് ഇതിന്റെ വേരിന്റെ ഗുണത്തെ കുറിച്ച്.
യൂറിക്ക് ആസിഡ് കിഡ്നിയില്‍ അടിഞ്ഞു കൂടി ഉണ്ടാക്കുന്ന മൂത്രാശയ സംബന്ധമായ ആസുഖങ്ങള്ക്കും, മൂത്രനാളിയില്‍ കാണുന്ന താരതമ്യേനെ വലിപ്പം കുറഞ്ഞ കല്ലുകള്‍ പുറംതളളുവാനും മുരിങ്ങയുടെ വേര് തിളപ്പിച്ചാറ്റിയെടുത്ത വെളളം കൂടെകൂടെ കുടിക്കുന്നത് വളരെ നല്ലതാണ്.
Post Your Comments