NewsInternational

ലഹരി മാഫിയ രാജാവ് ഇനി ട്രംപിന്റെ തടവിൽ

ന്യൂയോർക്ക്: ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മെക്സിക്കോ ജോക്വിൻ ഗുസ്മാനെ യുഎസിനു വിട്ടുകൊടുത്തു. എൽ ചാപ്പോ എന്ന അറിയപ്പെടുന്ന മെക്സിക്കൻ ലഹരി മാഫിയ രാജാവ് ഗുസ്മാൻ വിചാരണയുൾപ്പെടെയുള്ള തുടർ നിയമനടപടികൾ യു.എസിൽ നേരിടും.

യു.എസ് ടി.വി ചാനലുകൾ ലോങ് ഐലൻഡിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗുസ്മാനുമായി വാഹനവ്യൂഹം ന്യൂയോർക്കിലെ ജയിലിനു മുന്നിൽവന്നു നിൽക്കുന്നതും സായുധസേന പരിസരത്തു നിലയുറപ്പിക്കുന്നതുമുൾപ്പെടെ ദൃശ്യങ്ങൾ കാണിച്ചു. മെക്സിക്കൻ അധികൃതർക്കു പിടികൊടുക്കാതെ ഒളിവിൽക്കഴിഞ്ഞ ഗുസ്മാൻ ഒടുവിൽ പിടിയിലായപ്പോൾ രണ്ടു തവണ ജയിൽ ചാടി വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. ആറു കേസുകളാണ് മാഫിയ രാജാവിന്റെ പേരിലുള്ളത്. ലഹരിമരുന്നു കടത്തും കൊലപാതകവും കള്ളപ്പണവും കേസുകളിൽപ്പെടുന്നു. വേറിട്ട സാഹസിക ജീവിതംകൊണ്ട് മെക്സിക്കൻ അധോലോകചരിത്രത്തിലെ ഇതിഹാസമായി മാറിയ ആളാണു ഗുസ്മാൻ. മെക്സിക്കോ പ്രസിഡന്റ് എൻറീക് പെന നിയെറ്റോ ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു.

നാടുകടത്തുന്നതിനെതിരെ ഗുസ്മാൻ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയും അപ്പീൽ കോടതിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അതിവേഗ നീക്കത്തിലൂടെ അദ്ദേഹത്തെ യുഎസിനു വിട്ടുകൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button