തിരുവനന്തപുരം : ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സര്‍ക്കാരിന് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ അപമാനമാണ് കൊലപാതകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്ത് വിടില്ലെന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി കുറ്റപ്പെടുത്തി കാനം പറഞ്ഞു. മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കത്തെ എല്‍ ഡി എഫ് എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പങ്കെടുത്ത സര്‍വകക്ഷിയോഗത്തിലെടുത്ത ധാരണകള്‍ തെറ്റിക്കാന്‍ പാടില്ലാത്തതാണ്. ഇത് തെറ്റിക്കുന്നത് സര്‍ക്കാരിനും പൊതുസമൂഹത്തിനും അപമാനമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments