IndiaNews

ധോണിയ്ക്ക് താൻ മാപ്പു നല്‍കുന്നു: യുവരാജിന്റെ പിതാവ്

താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നതായി യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിംഗ് ഇക്കാര്യം പറഞ്ഞത്. യുവരാജിന്റെ കരിയറിലെ മൂന്നോളം വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും കട്ടക്കിലെ പ്രകടനത്തിലൂടെ താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നു. അവര്‍ രണ്ട് പേരും നന്നായി ബാറ്റ് ചെയ്ത് ഇന്ത്യയെ രക്ഷിച്ചു, ധോണിയെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ യുവരാജിനെ അദ്ദേഹം ടീമിലെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ ധോണിയെ ഒരിക്കലും ചീത്തവിളിക്കുമായിരുന്നില്ല. എന്നാല്‍ ധോണി യുവരാജിന്റെ മൂന്ന് വര്‍ഷത്തോളമുളള ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചു. വിരാട് കോഹ്ലി എന്റെ മകനില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ എനിക്ക് നന്ദിയുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് ഇനിയും ധാരാളം മത്സരം ജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button