കണ്ണൂര്‍: അഭിനേത്രിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന സ്കൂര്‍ കലോത്സവത്തിലെ വേദിയിൽ സംഘർഷം. ഹൈസ്കൂള്‍ വിഭാഗം നാടകവേദിക്കടുത്താണ് സംഘർഷം ഉണ്ടായത്.പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അഭിനേതാക്കളില്‍ ഒരാളോട് നാടകത്തിലെ സന്ദര്‍ഭം ചൂണ്ടിക്കാട്ടി വേദിയിലിരുന്ന ആൾ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയതിനെ തുടർന്ന് നാടകത്തില്‍ അഭിനയിച്ച പെണ്‍കുട്ടി കരഞ്ഞതാണ് കുഴപ്പങ്ങൾക്ക് കാരണം.തുടർന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.ഇതോടെ കാണികളും വേദിക്ക് പിന്നില്‍ എത്തി തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Post Your Comments