ക്രൂരമായ കുറ്റം ചെയ്തവർക്കാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ വധശിക്ഷ വിധിക്കുക. വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിക്കാറുണ്ട്. ഇത്തരം ഒരു ശിക്ഷ ഇനി ആർക്കും ലഭിക്കാതിരിക്കട്ടെ എന്ന രീതിൽ പ്രതീകാത്മകമായാണ് പേന കുത്തിയോടിക്കുന്നത്. പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്നും അർത്ഥമുണ്ട്.
കൂടാതെ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നു. അതേസമയം പേന കുത്തി ഒടിക്കലിനെ വധശിക്ഷ വിധിച്ചതിന്റെ സങ്കടത്തിന്റെ സൂചനയായും കാണുന്നു.
Post Your Comments