ചങ്ങനാശ്ശേരി: ഹര്‍ത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് വധഭീഷണി. സി.എസ്.ഡി.എസ് ഹർത്താൽ ദിനത്തിൽ കുറിച്ചിയിലും മറ്റു സ്ഥലങ്ങളിലും നടത്തിയ അക്രമത്തിനെതിരെ ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് സി.എസ്.ഡി.എസ് പ്രവർത്തകരുടെ ഭീഷണി. ഡി.വൈ.എഫ്ഐ കുറിച്ചി മേഖലാ സെക്രട്ടറി യദുമോൻ, ചേലചിറ യൂണിറ്റ് സെക്രട്ടറി റിച്ചു ശശികുമാർ, ഔട്ട്പോസ്റ്റ് യൂണിറ്റ് സെക്രട്ടറി മനുചന്ദ്രദാസ് , ഡി.വൈ.എഫ്.ഐ വാഴപ്പള്ളി മേഖലാ കമ്മിറ്റിഅംഗം സൂരജ് എന്നിവർക്ക് നേരെയാണ് സി.എസ്.ഡി.എസ് പ്രവർത്തകരുടെ വധഭീഷണി.
യദുമോനും സൂരജിനുമെതിരായ ഭീഷണി ഫേസ്ബുക്കിലൂടെയും റിച്ചുവിന്റെയും മനുവിന്റെയും വീട്ടിലെത്തി മാതാപിതാക്കൾക്ക് നേരെയുമാണ് സി.എസ്.ഡി.എസ് പ്രവർത്തകർ വധഭീഷണി മുഴക്കിയത്.
Post Your Comments