പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കവേ പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍ തമ്മില്‍ ഉഗ്രനടി. തുർക്കി പാര്ലമെന്റിലാണ് സംഭവം .ഭരണക്രമം ഏകാധിപത്യരീതിയിലേക്ക് മാറാന്‍ ഇടയാക്കുമെന്നായിരുന്നു സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ട അയ്ലിന്‍ നാസ്ലിയാക്ക ഉള്‍പ്പെടെയുള്ളവരുടെ വാദം.പ്രതിഷേധത്തിന്റെ ഭാഗമായി അയ്ലിന്‍ പോഡിയത്തില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുകയും അവിടെ നിന്നു കൊണ്ട് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ഇതോടെ രണ്ടു തവണ പാര്‍ലമെന്റ് നിര്‍ത്തിവയ്ക്കേണ്ടതായി വന്നു.
അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാനും അയ്ലിന്‍ തയാറായില്ല. ഇതോടെ മറ്റ് വനിതാ അംഗങ്ങള്‍ അയ്ലിന്റെ സമീപത്തെത്തുകയും പോഡിയത്തില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വനിതാ അംഗങ്ങള്‍ ഓടിക്കൂടുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Post Your Comments