NewsIndia

എൻ.എസ്.ജി അംഗത്വം സമ്മാനമായല്ല ആവശ്യപ്പെടുന്നത്: ചൈനക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നത് ആരുടെയും സമ്മാനമായല്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്.വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന ചൈനയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിരമിക്കലിനെ ലക്ഷ്യം വച്ചു കൊണ്ടാണ് ചൈന കഴിഞ്ഞ ദിവസം വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്യിംഗ് പറഞ്ഞിരുന്നു.

ഇന്ത്യക്ക് സമ്മാനമായല്ല എൻ.എസ്.ജി അംഗത്വം ആവശ്യമുളളത്. ആണവനിർവ്യാപന രേഖകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയുടേയും യു.എസിന്റെയും രാഷ്ട്രത്തലവന്മാർ തമ്മിൽ ഊഷ്മളമായ ബന്ധമാണ് പുലർത്തി വരുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ സ്ഥാനാരോഹണച്ചടങ്ങിലും, മറ്റ് ഔദ്യോഗികപരിപാടികളിലും പങ്കെടുക്കുമെന്നും ജമ്മു കശ്മീർ വിഷയത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഈ വിഷയത്തിൽ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ലെന്നും വികാസ് സ്വരൂപ് അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button