കൊച്ചി: മില്‍മ പാല്‍വില വർധിപ്പിക്കാൻ തീരുമാനം.കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. .ലിറ്ററിന് 36, 38,40 എന്നിങ്ങനെയാണ് ഇപ്പോള്‍ മില്‍മ പാല്‍ വില.എന്നാല്‍ ലിറ്ററിന് എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചശേഷമായിരിക്കും തീരുമാനിക്കുക
വരള്‍ച്ച ആഭ്യന്തര പാലുല്‍പാദനത്തെ ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടിവരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍ വിലയും ഉയർന്നിട്ടുണ്ട്. ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. ഇതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ടതായുണ്ട്.ഈ സാഹചര്യത്തിൽ പാൽ വില കൂട്ടേണ്ടതായുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
Post Your Comments