NewsIndia

ജാട്ട് കലാപത്തില്‍ കൂട്ടബലാത്സംഗം- ഇരകളെയും പ്രതികളെയും ഉടൻ കണ്ടുപിടിക്കാൻ സർക്കാരിനോട് ഹൈ കോടതി

 

ചണ്ഡിഗഢ്: ഹരിയാനയില്‍ സംവരണത്തിന്റെ പേരില്‍ നടന്ന ജാട്ട് കലാപത്തില്‍ കൂട്ട ബലാത്സംഗം നടന്നെന്ന ആരോപണത്തില്‍, എത്രയും വേഗം ഇരകളെയും പ്രതികളെയും കണ്ടുപിടിക്കാൻ സർക്കാരിനോട് ചണ്ഡിഗഢ് ഹൈക്കോടതിയുടെ നിർദ്ദേശം. പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശ്വാസ്യത തെളിയിക്കണമെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു.

ബലാത്സംഗ കുറ്റങ്ങള്‍ കേസില്‍ നിന്നും റദ്ദാക്കിയിട്ടില്ലെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.2016 ഫെബ്രുവരിയില്‍, ഹരിയാനയില്‍ നടന്ന ജാട്ട് സംവരണ കലാപത്തില്‍ 30 പേര്‍ മരിക്കുകയും മുന്നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കൂട്ടബലാത്സംഗം നടന്നുവെന്നതിന് സാക്ഷി മൊഴികളും മറ്റ് തെളിവുകളും ലഭ്യമാണെന്നും ജസ്റ്റിസുമാരായ എസ്.എസ് സരണ്‍, ദര്‍ശന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button