India

ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി ; കാരണം ഞെട്ടിപ്പിക്കുന്നത്

പുണെ : ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. എന്നാല്‍ ഭര്‍ത്താവിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച വിഷയം അറിഞ്ഞാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഭാര്യ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളില്‍ ക്ഷുഭിതനായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. രാഖേഷ് ഗാങുര്‍ദെ(34), ഭാര്യ സൊണാലി (28) എന്നിവരെയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് വര്‍ഷം മുമ്പാണ് രാഗേഷിന്റെയും സൊണാലിയുടെയും വിവാഹം കഴിഞ്ഞത്. ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടും സൊണാലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിടാറുണ്ടായിരുന്നു. കുടുംബാസൂത്രണത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളുമായി പരസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നതും രാഗേഷിനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സൊണാലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ നിരന്തരം വഴക്കു കൂടാറുണ്ടായിരുന്നു. രാഗേഷ് ആത്മഹത്യ കുറിപ്പിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.

സൊണാലിയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെത്തുടര്‍ന്ന് പരിഭ്രാന്തയായ അമ്മ ആണ്‍മക്കളോട് മകളുടെ വീട്ടില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടു അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ട് സംശയം തോന്നിയ സഹോദരങ്ങള്‍ പോലീസിന്റെ സഹായത്തോടെ വീട് ചവിട്ടിപൊളിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. രാഗേഷ് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സൊണാലിയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രാഗേഷ് എം ബി എ ക്കാരനാണ്. സൊണാലി കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലിയില്‍ നിന്ന് അടുത്തിടെയാണ് രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button