NewsIndia

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരർ

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട വീഡിയോയിൽ ആണ് ഭീഷണിയുള്ളത്.കൂടാതെ സ്വന്തം വീട്ടിലോ നാട്ടിലോ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ 15 മിനിറ്റ് നില്‍ക്കാന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയെ വെല്ലുവിളിക്കുന്നുമുണ്ട്.

മെഹബൂബയും ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റുരാഷ്ട്രീയക്കാരും മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും വിഡിയോയില്‍ പറയുന്നു. എകെ 47 തോക്കുമേന്തി നില്‍ക്കുന്ന രണ്ടുപേരാണ് ഹിസ്ബുള്‍ പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button