ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ആശങ്കയുളവാക്കുന്നതാണെന്ന് യുഎസ്. ഇന്ത്യയ്ക്ക് അത് ആപത്താണെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.
ഇവിടെ ചെറിയൊരു ശതമാനം സ്വാധീനം മാത്രമേ ചൈനയ്ക്ക് ഉള്ളൂവെന്നാണ് ആശ്വസിക്കുന്നതെങ്കില്‍ അതു തെറ്റാണ്. ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളത്രയും സ്വാധീനം ഇന്ത്യയ്ക്കില്ലെന്നാണ് യുഎസ് പറയുന്നത്.
ഇന്ത്യന്‍ മഹാസുദ്രത്തിലൂടെയുള്ള ചൈനയുടെ സഞ്ചാരത്തിന് തടയിടാന്‍ നിലവില്‍ ആര്‍ക്കും സാധിക്കുന്നില്ല. ചൈനയുടെ വിമാന വാഹകക്കപ്പലുകളേക്കാളും മികച്ചതാണ് ഇന്ത്യയുടെ വിമാന വാഹകക്കപ്പലുകളെന്നും യുഎസ് വ്യക്തമാക്കുന്നു.
Post Your Comments