ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അല്ല, ലഷ്കര്‍ ഇ ത്വയിബയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഉറി സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണവും , ഹന്ദ്വാര സൈനിക കേന്ദ്രത്തിലുമുണ്ടായ ഭീകരാക്രമണവും ലഷ്കര്‍ ഇ ത്വയിബയുടെ പദ്ധതികൾ ആയിരുന്നുവെന്ന് എൻ ഐ എ വ്യെക്തമാക്കുന്നു .
അതെ സമയം നിയന്ത്രണരേഖയില്‍ നഴഞ്ഞുകയറ്റങ്ങള്‍ വര്‍ധിക്കുകയാണ്. 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 110 ഭീകരരെയാണ് ഈ വര്‍ഷം സൈന്യം വിവിധ സൈനിക നടപടികളില്‍ കൂടി വധിച്ചത്.
Post Your Comments