ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിലിടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പനീർശെല്‍വത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധം കണക്കിലെടുക്കണമെന്ന ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ടത്.
ജെല്ലിക്കെട്ട് മൃഗപീഡനമല്ലെന്നും അതിനാല്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു.അതേസമയം ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാണെന്നും എങ്കിലും ഇക്കാര്യത്തില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി വിഷയത്തിലെ നിയമ പ്രശ്‌നങ്ങളും വിശദീകരിക്കുകയുണ്ടായി.
Post Your Comments