NewsGulf

സൗദി വ്യവസായിയുടെ കാരുണ്യം; വധശിക്ഷയ്ക്ക് വിധിച്ചിരുന്ന ഇന്ത്യക്കാരന് പുതുജീവൻ

റിയാദ്: കൊലക്കുറ്റത്തിന് വധശിക്ഷ കാത്ത് സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് സൗദിയിലെ വ്യവസായിയുടെ കാരുണ്യത്തിൽ പുതുജീവൻ. സൗദി വ്യവസായി അവാദ് ബിന്‍ ഗുരായ് അല്‍ സമിയാണ് മോചനപണമായ 13 ലക്ഷം സൗദി റിയാല്‍ (1.80 കോടി രൂപ) നൽകി ഹൈദരാബാദ് സ്വദേശി ഷായര്‍ബു ലിമ്പാദ്രിയയെ സഹായിച്ചത്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം പണം സ്വീകരിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

വാക് തര്‍ക്കത്തിനൊടുവില്‍ സൗദി പൗരനെ മര്‍ദിച്ച് കൊന്നു എന്ന കാരണത്താൽ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി സൗദിയിലെ ജയിലിലാണ് ലിമ്പ്രാദി. നടപടിക്രമങ്ങള്‍ അവസാനിക്കുന്നതോടെ ലിമ്പാദ്രി ജയില്‍ മോചിതനാകും. പ്രാദേശിക കോടതിയാണ് ലിമ്പ്രാദിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button