KeralaNews

ബിജെപി പ്രവർത്തകന്റെ മരണത്തിനു പിന്നിൽ ആർ എസ് എസ് – പി ജയരാജൻ ( video)

കണ്ണൂര്‍:അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകം ആര്‍എസ്‌എസ് ആസൂത്രണം ചെയ്തതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ബിജെപി പ്രവർത്തകന്റെ മരണം സ്വത്തു തർക്കത്തെ തുടർന്നാണ് എന്നും ആർ എസ് എസ് കാരാണ്‌ ഇതിന്റെ പിന്നിലെന്നും ആരോപിച്ചു.സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തെ സന്തോഷ് ഭാര്യാസഹോദരിയുമായി തർക്കത്തിലായിരുന്നെന്നും പി ജയരാജൻ പറഞ്ഞു.

“തുടര്‍ന്ന് സന്തോഷ് അടക്കമുള്ളവര്‍ പ്രതികളായി ധര്‍മടം പൊലീസ് 1222/16 -ആം നമ്പർ പ്രകാരം നവംബര്‍ 25 -ആം തീയതി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിൽ അരയക്കണ്ടി സ്വദേശി സാലി എന്ന സഖാവാണ് സന്തോഷിനെ ജാമ്യത്തിൽ ഇറക്കിയത്.ഇതിന്റെ പേരിൽ ആര്‍എസ്‌എസ് ക്രിമിനലുകളായ അനീഷ്, ബൈജു എന്നിവര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.” ജയരാജന്‍ ആരോപിച്ചു.

“സന്തോഷിന്റെ വീട്ടുമുറ്റത്തുനിന്നു മണം പിടിച്ച പൊലീസ് നായ, എത്തിയതു മറ്റൊരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്താണ്.ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലെമ്പാടും ആര്‍എസ്‌എസ് ആസൂത്രിതമായി അക്രമം സംഘടിപ്പിച്ചിരിക്കുകയാണ്” ജയരാജന്‍ ആരോപിച്ചു. ജില്ലയില്‍ സമാധാനമുണ്ടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഈ കൊലപാതകമുണ്ടായത്. അതിനെ സമചിത്തതയോടെ ആർ എസ് എസ് നേരിടണമായിരുന്നു എന്നും ജയരാജൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button