ചെന്നൈ: ജെല്ലിക്കെട്ട് നടത്തേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തിന് പിന്നിലുള്ള പ്രമുഖ സംഘടന പെറ്റ(The People for the Ethical Treatment of Anim-alsþPETA)യുടെ അടുത്ത ലക്ഷ്യം കേരളം. ഇറച്ചി ആവശ്യത്തിനായി തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ആയിരക്കണക്കിനു കന്നുകാലികളെ കടത്തുന്നത് അവസാനിപ്പിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പെറ്റയുടെ ഇന്ത്യാഘടകത്തിന്റെ മേധാവിയായ പൂര്‍വ ജോഷിപ്പുര പറഞ്ഞു.
കേരളത്തില്‍ അതിരൂക്ഷമായ നായശല്യം അടക്കമുള്ള വിഷയങ്ങളിലും വിവാദ നിലപാട് സ്വീകരിച്ചുള്ള വ്യക്തിയാണ് പൂര്‍വ ജോഷിപ്പുര. അതേസമയം ജെല്ലിക്കെട്ട് നിരോധിച്ചതിന്റെ പേരിൽ വൻപ്രക്ഷോഭങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ജെല്ലിക്കെട്ട് നിരോധിച്ചത് പെറ്റയല്ല, ഇന്ത്യന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയാണെന്നും മൃഗാവകാശം ഉറപ്പുവരുത്തുകയെന്നതു മാത്രമാണ് പെറ്റയുടെ ആവശ്യമെന്നും പൂർവ വ്യക്തമാക്കി.
Post Your Comments