Latest NewsNewsIndiaInternational

‘മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ സെക്‌സ് നിഷേധിക്കണം’: പെറ്റയുടെ ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയ

മൃഗസംരക്ഷണ സംഘടനയായ പെറ്റ പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ വിചിത്ര രീതിയുമായി രംഗത്തെത്തിയത് വിവാദമാകരുന്നു. മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾ സെക്സ് നിഷേധിക്കണമെന്നാണ് പെറ്റ ആഹ്വാനം ചെയ്യുന്നത്. പെറ്റയുടെ ആഹ്വാനത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വിമർശനം ഉയർന്നു കഴിഞ്ഞു. മാംസം കഴിക്കുന്ന സ്ത്രീകൾക്ക് ഇതൊന്നും പ്രശ്നമല്ലേ എന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

മാംസാഹാരികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പെറ്റയുടെ ക്യാംപെയ്ന്‍. സമീപകാല പഠനമനുസരിച്ച്, മാംസാഹാരം കാരണം കാലാവസ്ഥാ പ്രതിസന്ധി ഉണ്ടാകുന്നുവെന്നും, പുരുഷന്മാർ ആണ് ഇതിന് പ്രധാന കാരണമെന്നും കണ്ടെത്തിയിരുന്നു. കൂടുതൽ മാംസാഹാരം കഴിക്കുന്ന പുരുഷൻമാർക്കെതിരെ ‘നോ’ പറായാണ് പെറ്റ സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇത് ലോകത്തെ രക്ഷിക്കുമെന്നും വിഷാംശമുള്ള പുരുഷത്വത്തിന്റെ വ്യാപനം തടയാൻ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി. പുരുഷന്‍മാരുടെ ഇറച്ചി തീറ്റ 41 ശതമാനം അധികം ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇറച്ചി ചുട്ട് കഴിക്കുന്ന ഗ്രാമീണ പുരുഷന്‍മാരെയാണ് പെറ്റ പ്രധാനമായും വിമര്‍ശിച്ചത്, ‘ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, കൊടിലുകള്‍ കാണിച്ച് നഗരത്തിന് പുറത്ത് താമസിക്കുന്ന പുരുഷന്‍മാര്‍ മാംസം പാകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാനാകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇത് മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു,’ പെറ്റ കുറ്റപ്പെടുത്തി.

മാംസം കഴിക്കുന്നവരായ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും സെക്‌സ് നിഷേധിക്കണമെന്ന് തങ്ങള്‍ ജര്‍മനിയിലെ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്ന് പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോ. കാരിസ് ബെന്നറ്റ് ടൈംസ് റേഡിയോയിലൂടെ പ്രതികരിച്ചു. പുരുഷത്വം തെളിയിക്കാനുള്ള ശ്രമത്തിൽ ബാർബിക്യൂകളും ഗ്രിൽ മാംസവും ഉണ്ടാക്കുന്ന പുരുഷന്മാർ മൃഗങ്ങളെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.

അതേസമയം, കാർബൺ പ്രിന്റുകൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള പെറ്റയുടെ നിർദ്ദേശത്തിൽ ഇറച്ചി നികുതിയും ഉൾപ്പെടുന്നു. പുരുഷന്മാർക്ക് 41 ശതമാനം ഇറച്ചി നികുതി ചുമത്തണമെന്ന് പെറ്റയുടെ ജർമ്മനി ബ്രാഞ്ചിൽ നിന്നുള്ള ഡാനിയൽ കോക്സ് അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button