Kerala

കണ്ണൂരില്‍ പരക്കെ അക്രമം; കല്ലേറും ബോംബേറും

കണ്ണൂര്‍: ധര്‍മ്മടം സ്വദേശിയെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കണ്ണൂര്‍ നഗരത്തില്‍ കല്ലേറും ബോംബേറും. അക്രമം ശക്തമായപ്പോള്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കണ്ണൂര്‍ നഗരത്തിലെ എന്‍ജിഒ യൂണിയന്‍ ഓഫീസ് പ്രതിഷേധക്കാര്‍ എറിഞ്ഞുതകര്‍ത്തു.

അക്രമം കണ്ണൂര്‍ കലോത്സവത്തെ സാരമായി ബാധിച്ചു. ഇന്നലെ രാത്രിയാണ് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി ഒരുസംഘം വെട്ടിയത്. ബിജെപിയുടെ ആവശ്യപ്രകാരം കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button