KeralaNews

പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാൻ: വിവാദപരാമർശം നടത്തിയ പ്രിന്‍സിപ്പലിന്റെ കസേര എസ്‌എഫ്‌ഐ കത്തിച്ചു

കൊച്ചി: പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണെന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീന വേണുഗോപാലിന്റെ ഔദ്യോഗിക കസേര എസ്‌എഫ്‌ഐ കത്തിച്ചു. ഇന്നു പതിനൊന്നു മണിക്ക് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്കെത്താമെന്ന് പ്രിൻസിപ്പൽ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് വിദ്യാർത്ഥികൾ പ്രകോപിതരാകുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി പൊലീസിനെക്കൊണ്ടു പിടിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തതിനെ തുടര്‍ന്നു മാസങ്ങളായി മഹാരാജാസ് കോളേജിൽ സമരാന്തരീക്ഷം നിലനിൽക്കുകയാണ്. ഇതിനിടയിലാണ്, ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്നു എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം പരസ്യമായി അപമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അധ്യാപകർ ഇന്ന് സമരം നടത്തിയിരുന്നു. അതിന് അഭിവാദ്യമര്‍പ്പിച്ചു നീങ്ങിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി കസേരയെടുത്തു പ്രകടനമായി റോഡിലെത്തിച്ചു കത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button