News

കേന്ദ്ര ബജറ്റ്: പാവങ്ങള്‍ക്ക് വാരിക്കോരി സഹായങ്ങളെന്ന് സൂചന

ന്യൂഡൽഹി:  സമ്പന്ന വിരുദ്ധ ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുകയെന്ന് സൂചന. ആദായ നികുതി കുറയ്ക്കുന്നത് മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടായിരിക്കും. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയമവിരുദ്ധമാക്കാന്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശചെയ്തിരുന്നു. ഇതിന് അനുകൂലമായ തീരുമാനം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നും സൂചനയുണ്ട്. അതു പോലെ 15 ലക്ഷത്തിലധികം രൂപ കൈവശം വയ്ക്കുന്നതും നിരോധിച്ചേക്കും.പാവങ്ങള്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റില്‍ കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളുമുണ്ടാവുമെന്ന് അംബിറ്റ് കാപിറ്റല്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button