IndiaNews

വിമാനങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ നാലിരട്ടി പിഴ തിരികെ നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: വിമാനങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് സീറ്റ് നിഷേധിച്ചാൽ ഇനി മുതൽ വിമാനക്കൂലിയുടെ നാലിരട്ടി തുക പിഴയായി തിരികെനല്‍കണമെന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറുടെ ഉത്തരവ് പുറത്തിറക്കി. വിമാനങ്ങളിൽ ഉൾകൊള്ളാവുന്നവരേക്കാൾ കൂടുതൽ ടിക്കറ്റുകള്‍ നല്‍കുകയും ഇവര്‍ക്ക് സീറ്റുകിട്ടാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി. ഈ ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങിയതാണ്. പക്ഷെ പല വിമാനക്കമ്പനികളും ഇതുവരെയും ഇത് നടപ്പാക്കിയിട്ടില്ല.

300 സീറ്റുള്ള ഒരു വിമാനത്തില്‍ വിമാനക്കമ്പനികള്‍ 305 സീറ്റുവരെ ബുക്കിങ് നല്‍കാറുണ്ട്. അഞ്ച് യാത്രക്കാരെങ്കിലും യാത്രയ്ക്ക് എത്തില്ലെന്ന പ്രതീക്ഷയിലാണിത്. അഥവാ ബുക്കുചെയ്യുന്നവരെല്ലാം എത്തിയാല്‍ ആദ്യമെത്തുന്നവര്‍ക്ക് സീറ്റ് നല്‍കുന്ന രീതിയാണ് വിമാനക്കമ്പനികള്‍ പിന്തുടരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സീറ്റുലഭിക്കാത്ത യാത്രക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് നല്‍കുകയും 200 ശതമാനം നഷ്ടപരിഹാരം നല്‍കുകയും വേണം. അഥവാ 24 മണിക്കൂര്‍ കഴിഞ്ഞാണ് മറ്റൊരു വിമാനത്തില്‍ കയറ്റിവിടുന്നതെങ്കില്‍ 400 ശതമാനം പിഴനല്‍കണം. പകരംയാത്രയ്ക്ക് തയ്യാറാകുന്നില്ലെങ്കിലും 400 ശതമാനം പിഴ നല്‍കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button