NewsIndia

വായുമലിനീകരണം : ഇന്ത്യന്‍ നഗരങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : ഒരു വര്‍ഷം 81,000 പേര്‍ മരിക്കുന്നു : ഞെട്ടിക്കുന്ന കണക്ക് പുറത്ത്

മുംബൈ: ഇന്ത്യയില്‍ വായുമലിനീകരണത്തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ പെരുപ്പമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലുമായി 2015ല്‍ മരണപ്പെട്ടത് 80,665 പേരാണെന്നാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്. മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മുബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. 2015ല്‍ സാമ്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 70,000 കോടി രൂപവരുമെന്നും പഠനം വ്യക്തമാക്കുന്നു.

മരണ തോതില്‍ 1995ലെ കണക്കിന്റെ ഇരട്ടിയോളമായി 2015ല്‍. വായുമലിനീകരണത്തെ തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 1995ല്‍ 19,716 ആയിരുന്നത് 2015ല്‍ 48,651ലേക്കെത്തി.

വായുമലിനീകരണതോത് അനധികൃതമായി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ കെജരിവാള്‍ സര്‍ക്കാര്‍ നിരത്തിലിറക്കാവുന്ന വാഹനങ്ങള്‍ക്കും വാഹന രജിസ്‌ട്രേഷനിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button