ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സി സ്വദേശിയായ 42 കാരന്‍ ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2012 മുതല്‍ ഹൈദരാബാദിലെ ഒരു നിയമ സ്ഥാപനത്തില്‍ ബഹുഭാഷ വിദഗ്ദ്ധനായി ജോലി ചെയ്ത് വരികയാണ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ഒരു ഐപി അഡ്രസ്സ് ഇന്റര്‍പോള്‍ പോലീസിനു കൈമാറിയിരുന്നു. തെലുങ്കാനാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിനാണ് വിവരം കൈമാറിയത്. ഈ ഐപി അഡ്രസ് ജോണ്‍സിന്റെ മധാപുരിലുള്ള വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങി. അതിനുശേഷം ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ജെയിംസില്‍ നിന്ന് പോലീസ് കണ്ടെടുത്ത ലാപ്‌ടോപ്പില്‍ കുട്ടികളുടെ 29,288 അശ്ലീല ദൃശ്യങ്ങളാണുണ്ടായിരുന്നത്. കൂടാതെ ഐഫോണിലും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവിലുമായി മുതിര്‍ന്നവരുടേതടക്കമുള്ള നിരവധി അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Post Your Comments