കോഴിക്കോട്: ഷൂസ് ധരിച്ചെത്തിയെന്നാരോപിച്ച് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അംജദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അംജദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തതെന്ന് അംജദ് പോലീസിന് നല്കിയ പരാതിയിലുണ്ട്. അതേ സമയം കോളേജ് അധികൃതര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments