ഹൂബ്ലി: ചരക്കു തീവണ്ടി പാളം തെറ്റി. കർണാടകയിലെ ഹൂബ്ലി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തീവണ്ടിയുടെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പാളത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Post Your Comments