തിരുവനന്തപുരം: അഡീ.ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റൊയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടി എന്ന് കാണിച്ചാണ് ഹർജി.
മുൻ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി, ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു, സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി എന്നീ ആരോപണങ്ങളാണ് നളിനി നെറ്റോയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഉള്ളത്. തിരുവനന്തപുരം സ്വദേശി സതീഷ് വസന്താണ് ഹര്‍ജി സമര്‍പ്പിച്ചത്
Post Your Comments