തിരൂരങ്ങാടി: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. മണിയൂര്‍ പതിയാരക്കര വലിയപറമ്പത്ത് വിനോദന്‍ (41), തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറയില്‍ (35) എന്നിവരാണ് മരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന സുരേഷ്, വിനുരാജ്, ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു, കണ്ണമംഗലം സ്വദേശി ദേവകി എന്നിവര്‍ക്ക് പരിക്കേറ്റു.
ദേശീയപാത കൊളപ്പുറം ഇരുമ്പുചോലയിലായിരുന്നു അപകടം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചുവരവെ ഇരുമ്പുചോലയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും ചെമ്മാട് നിന്നും കുന്നുംപുറത്തേക്ക് പോവുകയായിരുന്ന മിനിബസും കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments