Youth

കുരുമുളകും കാപ്പിയും ചേര്‍ത്ത മദ്യം കുടിക്കാന്‍ ഡല്‍ഹി ക്ഷണിക്കുന്നു

ന്യൂ ഡൽഹി : കുരുമുളകും കാപ്പിയും ചേര്‍ത്ത മദ്യം കുടിക്കാന്‍ ഡല്‍ഹി ക്ഷണിക്കുന്നു. ലഹരിയുടെ വ്യത്യസ്ത രുചികളിലേക്ക് കൂട്ടികൊണ്ടുപോകാൻ  കോക്ക്‌ടെയില്‍ വാരത്തിന്റെ ഭാഗമായാണ് ഡൽഹി ഏവരെയും ക്ഷണിക്കുന്നത്. രണ്ടാം തവണയായി ആരംഭിക്കുന്ന മേളയില്‍ ലോകോത്തര മദ്യമിശ്രണങ്ങളാണ് കാണികളെ ആകർഷിക്കുവാൻ ഏത്തുന്നത്.

br 2

നഗരത്തിലെ പ്രമുഖ ബാറുകളും,ലോഞ്ചുകളും പങ്കെടുക്കുന്ന എട്ടു ദിവസത്തെ പരിപാടിയാണ് തയ്യാറെടുക്കുന്നത്. ഇതിനോടകം  ഡല്‍ഹിയിലും ഗുരുഗ്രാമത്തിലുമായി 30 ഓളം ബാറുകൾ മേളയ്ക്കായി ഒരുങ്ങി കഴിഞ്ഞു. 300 രൂപ മുതലാണ് കോക്ക്‌ടെയിലുകളുടെ വില ആരംഭിക്കുന്നത്. കോക്ക്‌ടെയില്‍സ് ആന്‍ഡ് ഡ്രീംസ്, സ്പീക്ക്ഈസി, പിസിഒ, എക് ബാര്‍, ഫിയോ കുക്ക്ഹൗസ്, ക്വല, പിങ്ക് ഓറിയെന്റ്, ഒലിവ് ബാര്‍ ആന്‍ഡ് കിച്ചണ്‍, ഗപ്പി ബൈ അലി എന്നിവയാണ് മേളയില്‍ പങ്കെടുക്കുന്ന പ്രധാന മദ്യശാലകള്‍.

br 1

ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍, കാപ്പിപ്പൊടി, പഴങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മിശ്രിതങ്ങള്‍ ചേരുന്ന കോക്ക്‌ടെയിലുകളായിരിക്കും മേളയിൽ ശ്രദ്ധേയമാകുക. പ്രശസ്തരായ ബാര്‍ടെന്‍ഡര്‍മാരും അവരുടെ പ്രകടനങ്ങളും, കോക്ക്‌ടെയിലുകള്‍ക്കൊപ്പം ഒരുക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളും കാണികളെ ആകര്‍ഷിക്കുവാനായി ഒരുക്കിയിട്ടുണ്ട്.

admin 22 bar

br 4

shortlink

Post Your Comments


Back to top button