തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി തുടങ്ങുന്ന ട്രാവൽ കാർഡ് സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വരും. വ്യത്യസ്ഥ തുകകൾക്കുള്ള നാലുതരം പ്രതിമാസ പാസുകളാണ് ലഭ്യമാവുക. ഓരോ യാത്രയിലും പണം മുടക്കി ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് കാർഡ് സംവിധാനത്തിന്റെ പ്രത്യേകത.കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ ലക്‌ഷ്യം വച്ചാണ് പുതിയ കാർഡുകൾ.
കെഎസ്ആർടിസി ഡിപ്പോകളിലെ കാഷ്കൗണ്ടറിൽ നിന്നു കാർഡുകൾ വാങ്ങാവുന്നതാണ്. തുക പണമായിത്തന്നെ നൽകണം. ബസിലെ യാത്രയ്ക്കിടെ കണ്ടക്ടർ യാത്രാ കാർഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയർ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ രേഖപ്പെടുത്തി തുക ഈടാക്കും. കാർഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് കണ്ടക്ടർമാർ ചെയ്യേണ്ടതെന്തൊക്കെയെന്ന് കോർപറേഷൻ വിശദമാക്കിയിട്ടുണ്ട്. കാർഡ്, യാത്രാ വിവരങ്ങൾ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി വരും.
4 തരം കാർഡുകളാണ് ഉള്ളത്. ബ്രോൺസ് കാർഡ‍് (1000 രൂപ), സില്‍വർ കാർഡ് (1500 രൂപ), ഗോള്‍ഡ് കാർഡ് (3000 രൂപ), പ്രീമീയം കാർഡ് (5000 രൂപ). ഇതിൽ ബ്രോൺസ് കാർഡുകൾ റവന്യൂ ജില്ലയ്ക്കുള്ളിലെ സിറ്റി സർവീസ്, സിറ്റി ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകളിലാണ് ഇത് ഉപയോഗിക്കാൻ കഴിയുക.ഒരു മാസമാണ് കാർഡുകളുടെ കാലാവധി. സിറ്റിസർവീസ് , സിറ്റി ഫാസ്റ്റ്, ഓർഡിനറി, ലിമിറ്റഡ് സ്റ്രോപ്പ്, ജൻറം നോൺ എ.സി സർവീസുകൾക്ക് സില്‍വർ കാർഡ് ബാധകമാണ്. ഗോൾഡ് കാർഡുകൾ സൂപ്പർഫാസ്റ്റ്, ഫാസ്റ്ര്, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജൻറം നോൺ എസി സർവീസുകൾക്ക് ബാധകമാണ്. പ്രീമീയം കാർഡ് ജൻറം എ.സി, ജൻറം നോൺ.എ.സി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ്, ഓർഡിനറി ലിമിറ്റഡ് സ്റ്രോപ്പ്, ഓർഡിനറി, സിറ്റി സർവീസ്, സിറ്റി ഫാസ്റ്ര് എന്നിവയ്ക്കും ബാധകമാണ്.
Post Your Comments