തിരുവനന്തപുരംകേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള ലോ അക്കാദമി. അമ്പതു വർഷം മുൻപാണ് ഇത് ആരംഭിച്ചത്. ഈ അമ്പതു വർഷക്കാലം ലോ കോളേജിനെ കുറിച്ച് പലവിധ കഥകളാണ് പ്രചരിച്ചത്, ആരോപണങ്ങളും. എന്നാൽ അതിന്റെയെല്ലാം മുനയൊടിക്കാൻ തക്ക പാകത്തിലായിരുന്നു ലോകോളേജിന്റെ സ്വാധീനം. കാരണം ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിവിധ തുറകളിൽ പെട്ടവരും വിവിധ ഉദ്യോഗസ്ഥരും ഈവനിംഗ് ക്ളാസുകളിൽ പഠിക്കുന്നുണ്ട്.
കോളേജിന്റെ നേരെ ഒരു ആരോപണം ഉണ്ടായാൽ ആയ നിമിഷം തന്നെ അധികൃതർ ഈ ഉദ്യോഗസ്ഥരിൽ അനുയോജ്യരായവർ മൂലം പ്രശ്നങ്ങൾ ഒതുക്കാൻ ശമിക്കും. അങ്ങനെ പ്രക്ഷോഭങ്ങൾ ആയുസില്ലാതെ പെട്ടെന്ന് അവസാനിക്കും.ജഡ്ജിമാരും മന്ത്രിമാരും അടക്കം അനേകം പേര്‍ ഇവിടെ നിന്നു പാസ്സായി പോയവരില്‍ ഉണ്ട്. ഒട്ടുമിക്ക രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അവരുടെ മക്കളും ഇവിടെ നിന്നാണ് എല്‍എല്‍ബി പഠിച്ചത്. അതുകൊണ്ടു തന്നെ എല്ലാ തുറകളിലും പെട്ടവർക്ക് ഈ കോളേജുമായി അടുത്ത ബന്ധം ഉണ്ട്.
കെപിസിസി സെക്രട്ടറിയും കേരളാ സര്‍വകലാശാല സിന്‍ഡികേറ്റ് കമ്മിറ്റി അംഗവുമായ ജ്യോതികുമാര്‍ ചാമക്കാല, ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരിക്കേ മാനേജ്മെന്റ് പീഡനം സഹിക്കേണ്ടി വന്ന അഡ്വ. ആദര്‍ശ് കരകുളം, ഇപ്പോള്‍ കോളേലെ വിദ്യാര്‍ത്ഥിനിയായ ആശ ട്രീ, കെഎസ് യു നേതാവ് ക്രിസ്റ്റ്യന്‍ മാത്യു എന്നിവരായിരുന്നു ചർച്ചയിൽ സംസാരിച്ചത്.
പലരും അവരുടെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുമാണ് സംസാരിച്ചത്. ലോ അക്കാദമി പ്രവര്‍ത്തിച്ചിരുന്ന പാട്ട ഭൂമിയി ഒൻപത് ഏക്കര്‍ ഭൂമിയിലാണ് ലക്ഷ്മി നായരും കുടുംബവും താമസിക്കുന്നത്. ഇത് തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണം എന്നാണു ചർച്ചയിൽ പങ്കെടുത്ത ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടത്.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ ആയതു മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും കുട്ടികളോട് ജാതി ചോദിക്കുമെന്നും വ്യക്തികളെ നോക്കി ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും ജ്യോതികുമാർ ആരോപിക്കുന്നു.ഗുരുതരമായ ആക്ഷേപങ്ങളാണ് ലോ കോളേജിന്റെ മേൽ ആരോപിക്കപ്പെടുന്നത്.കടുത്ത വിദ്യാര്‍ത്ഥി ധ്വംസനങ്ങളാണ് കോളേജിൽ നടക്കുന്നതെന്ന് ആശ എന്ന വിദ്യാർത്ഥിനിയും സംസാരിച്ചു.ചില പെൺകുട്ടികളെ നിയമവിരുദ്ധമായി 8 മണിക്ക് ശേഷം പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകുന്നതും അന്വേഷിക്കണം എന്നാണ് ആദർശ് എന്ന പൂർവ്വ വിദ്യാർത്ഥി ആരോപിച്ചത്.
പൂർണ്ണമായ വീഡിയോ കാണാം.
Post Your Comments