തിരുവനതപുരം : സംസ്ഥാനം കൊടും വരൾച്ചയിലേക്ക് നീങ്ങുമ്പോൾ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. മാർച്ച് രണ്ടാം വാരം വരെ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കിണറുകളും ജലാശയങ്ങളും ഇപ്പോള്‍ത്തന്നെ വറ്റിക്കഴിഞ്ഞു. മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങിയതായും, മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടു തുടങ്ങിയതായും റവന്യൂ വകുപ്പും മുന്നറിയിപ്പ് നൽകി.
ജനുവരി 1 മുതൽ 11 വരെയുള്ള കണക്കെടുക്കുമ്പോൾ 99 ശതമാനം മഴകുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ തിരുവനന്തപുരം ജില്ലയില്‍ 7 മില്ലി മീറ്റർ മഴ ലഭിച്ചെങ്കിൽ ഇത്തവണ 0.1 മഴയാണ് ലഭിച്ചത്. മറ്റു ജില്ലകളിൽ മഴ ലഭിച്ചത് പോലുമില്ല. എന്നാല്‍ ലക്ഷദ്വീപിൽ സാധാരണ മഴ ലഭിച്ചു. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ ലഭിക്കേണ്ട മണ്‍സൂണ്‍ മഴയിലും 35 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സാധാരണ ഗതിയിൽ മഴ ലഭിച്ചത്.
കേരളത്തിൽ തുലാവർഷത്തിലും തുടർന്നും മഴ കുറയുവാൻ കാരണം ബംഗാള്‍ ഉള്‍ക്കടലിലും പസഫിക് സമുദ്രത്തിലും അടിക്കടിയുണ്ടായ ചുഴലിക്കാറ്റുകളാണ് എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ അറിയിച്ചു. ഈ അവസ്ഥ നില നിന്നാൽ വേനല്‍മഴയെയും കാര്യമായി ബാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.
കടുത്ത വേനലിലേക്ക് കടക്കുന്നതിനാൽ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കമിട്ടു. കോളക്കമ്പനികളും മറ്റും അമിതമായി ഊറ്റുന്നത് നിയന്ത്രിക്കാന്‍ ജലോപയോഗം 75 ശതമാനം കുറയ്ക്കാൻ അറിയിപ്പ് നൽകണമെന്ന് ഭൂഗർഭ ജലവകുപ്പിന് നിർദേശം നൽകി. കുടിവെള്ള ക്ഷമ നേരിടുന്ന സ്ഥലങ്ങളില്‍ സ്ഥിരം ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം നല്കാനുള്ള തണ്ണീര്‍പ്പന്തല്‍ പദ്ധതികളാണ് ആലോചനയിലാണ്. ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 11,210 തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കാനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്
കുടിവെള്ളത്തിന്റെ പേരിൽ ടാങ്കര്‍ ലോറികള്‍ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലോറികളിൽ ജി.പി.എസ്. ഘടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങള്‍ നിരീക്ഷിക്കും. പലസ്ഥലങ്ങളിലും കൃഷി വരണ്ടു തുടങ്ങി കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Post Your Comments