ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനം.മായം കലര്‍ന്ന ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ കുറ്റക്കാരെ ജീവപര്യന്തം ജയിലിലിടാനും പത്തുലക്ഷംരൂപ പിഴ ചുമത്താനും ലോ കമ്മിഷനാണ് ശുപാര്‍ശചെയ്തിരിക്കുന്നത്.ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായം നിര്‍മിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 272, 273 വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് ലോ കമ്മിഷന്റെ ശുപാർശയിൽ പറയുന്നു.സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടത്.
മായം കലര്‍ന്ന ഭക്ഷണംകഴിച്ച് ഗുരുതരമല്ലാത്ത പ്രശ്‌നമുണ്ടായാല്‍ ഒരുവര്‍ഷം തടവും മൂന്നുലക്ഷംരൂപ പിഴയും ചുമത്തണം. ഗുരുതരമായ പ്രശ്‌നമാണെങ്കില്‍ ആറുവര്‍ഷം തടവും അഞ്ചുലക്ഷം പിഴയും. എന്നാൽ കഴിച്ചയാള്‍ മരിച്ചാല്‍ കുറ്റക്കാരന് ജീവപര്യന്തം തടവും പത്തുലക്ഷം പിഴയും ചുമത്തണം.
Post Your Comments