ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായി ഗുസ്തി മത്സരം നടത്തും. 2008ല്‍ നടന്ന ബെയ്ജിംഗ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് ആന്‍ഡ്രി സ്റ്റാന്‍ഡ്‌നിക്കുമായാണ് രാംദേവ് ഏറ്റുമുട്ടുക.
ദേശീയ ഗുസ്തി താരങ്ങളുമായി ഇതിനു മുന്‍പ് താന്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഒരു അന്തര്‍ദേശീയ താരവുമായി മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം ആവേശകരമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. യോഗയുടെ യ്ഥാര്‍ഥ ശക്തി എന്താണെന്ന് ഈ മത്സരത്തോടെ എല്ലാവര്‍ക്കും മനസിലാകുമെന്നും ബാബാ രാംദേവ് പറഞ്ഞു.
Post Your Comments