ലക്നൗ :കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തെ പരമശിവന്‍റേയും ഗുരുനാനാക്കിന്‍റേയും കൈപ്പത്തിയോട് ഉപമിച്ച് രാഹുൽ ഗാന്ധി.ഇതിനെതിരെ ബിജെപി പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ലംഘിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ’കൈപ്പത്തി’ റദ്ദാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.ഇതിനായി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ പ്രകാശ് ജാവേദ്കര്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.കഴിഞ്ഞ പതിനൊന്നിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനിടെയാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്.വിഡിയോയും ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments