കൊച്ചി: ദേശീയ ഗാനവിഷയത്തിൽ രാഷ്ട്രീയക്കാർ കമലിനെ പിന്തുണയ്ക്കാൻ മത്സരിക്കുന്നത് കമൽ എന്ന പേരിന്റെ പിന്നിലെ കമാലുദീൻമാരുടെ വോട്ടിനു വേണ്ടിയാണെന്ന് എസ് എൻ ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്‌എന്‍ഡിപി യോഗത്തിന്‍റെ മുഖപത്രമായ യോഗനാദത്തിന്‍റെ എഡിറ്റോറിയലിലാണ് ഈ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ 14 സെക്കന്‍റ് നേരം നോക്കിയാല്‍ അത് ജാമ്യമില്ലാക്കുറ്റമാണെന്ന് പ്രഖ്യാപിച്ച നാട്ടിലാണ് ദൈവദശകം ക്ഷേത്രത്തില്‍ ആലപിച്ചതിന്‍റെ പേരില്‍ ഒരു സ്ത്രീയ്ക്ക് ശാരീരികവും മാനസീകവുമായ പീഡനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇവരാരും തയ്യാറായില്ല എന്നത് ഓർക്കണം. ഒരു സംഘടിത ശക്തിയുടെ വോട്ടുബാങ്ക് തങ്ങൾക്കെന്നുറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് ഭരണ പ്രതിപക്ഷ നേതാക്കൾ . വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Post Your Comments