തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ കുട്ടികളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ നേതൃത്വത്തില്‍ കാണാതായ 40 ഓളം കുട്ടികളെ കണ്ടെത്തി നടത്തിയ പഠനത്തില്‍ രക്ഷിതാക്കളും കുട്ടികളും തമ്മില്‍ സമ്പര്‍ക്കം കുറയുന്നതും കുട്ടികളുടെ ആവശ്യങ്ങള്‍ പാടെ നിരസിക്കുന്നതിലുമുള്ള നീരസവും സ്നേഹ കുറവുമാണ് വീട് വിട്ടിറങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഒളിച്ചോട്ടം തടയാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പൂവച്ചല്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍.എസ്.എസ്) യൂണിറ്റ് ആവശ്യപ്പെടുന്നു. പല കുട്ടികളും തങ്ങളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന വ്യാജ കഥയാണ് പറയുന്നത്. കഴിഞ്ഞ ദിവസം വെള്ളനാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തില്ല എന്ന കാരണത്താല്‍ വീട് വിട്ടിറങ്ങി പോകുകയും സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിപ്പിച്ചത് വഴി നെടുമങ്ങാട് വച്ച് കുട്ടിയെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളുടെ കൈയ്യില്‍ ഏല്പിക്കുകയും ചെയ്തതായി അധ്യാപകനായ സമീര്‍ സിദ്ദീഖി പറഞ്ഞു.
ഇക്കാര്യങ്ങളില്‍ കുട്ടികളുടെ പ്രശ്നം മനസ്സിലാക്കി അവരെ ബോധവല്ക്കരിക്കണമന്നും സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഇടപ്പെട്ട് ഇത്തരം ക്ലാസുകള്‍ നടത്തുവാന്‍ വേണ്ട തുടര്‍ നടപടികള്‍ എടുക്കണമെന്നും വോളന്റിയേഴ്സ് ആവശ്യപ്പെട്ടു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്സിപ്പാല് സീമ സേവ്യര്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, സിജു കെ ബാനു, വിനോദ് മുണ്ടേല തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments