പാലക്കാട് :അട്ടപ്പാടി ഷോളയൂരിലെ സ്വകാര്യ പോളിടെക്നിക്കിലെ വിദ്യാര്‍ഥിയെ കുത്തേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒന്നാം വർഷ വിദ്യാർത്ഥിയായ അരീക്കോട് മുക്കം സ്വദേശി ജിതില്‍ ജോയിയെ ആണ് ട്രൈബല്‍ സ്പെഷ്യാല്‍റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥിക്ക് ഇരുപതോളം തുന്നൽ ഇട്ടതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മൂർച്ചയുള്ള കുപ്പിയോ മറ്റോ ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും മുറിവേൽപ്പിക്കുകയായിരുന്നു എന്നാണു സൂചന.
പുലര്‍ച്ചെ രണ്ടര മണിയോടെ ടോയ്‌ലെറ്റിൽ പോയ ജിതിലിനെ അജ്ഞാതസംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ബഹളം കേട്ട് ഉണര്‍ന്ന സുഹൃത്തുക്കളാണ് ജിതിലിനെ ആശുപത്രിയിലെത്തിച്ചത്. ജിതിലിന്റെ കാൽ കോണിപ്പടിയിൽ വെച്ച് ചവിട്ടിയോടിക്കുകയും ചെയ്തു. ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ വഴക്കു പതിവാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഷോളയൂർ പോലീസ് പറഞ്ഞു.
Post Your Comments