ന്യൂഡല്‍ഹി : തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാൽ ഇതിനു തടസ്സം നിൽക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങളാണ്.അതിനു സഹായം നൽകുന്നത് പാകിസ്ഥാനും.
സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. രണ്ടു കൂട്ടരും തീരുമാനിച്ചാല് സമാധാനം പുലരൂ. സമാധാനം ആഗ്രഹിച്ചാണ് ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോഴും തങ്ങൾ മുന്‍ഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.. എന്നാല്‍, ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്നത് ഞങ്ങളുടെ സംസ്കാരത്തില്‍ ഇല്ല. അമേരിക്കയുമായി മികച്ച ബന്ധം ഉണ്ടാകുമെന്നും ട്രംപുമായി ഇതേപ്പറ്റി ചർച്ചകൾ നടന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments