ബംഗളുരു: വാശിപിടിച്ച് കരഞ്ഞ രണ്ടു വയസുള്ള മകനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയാതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് മർദ്ദനത്തിലാണ് കുട്ടി മരിച്ചതെന്ന് മനസ്സിലായത്. അന്വേഷണത്തിൽ കുട്ടിയുടെ ഒപ്പം അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തിരിച്ചറിഞ്ഞു. മാതാവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കുട്ടി നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യം മൂലം കുട്ടിയെ ഭിത്തിയോട് ചേർത്തു ശ്വാസം മുട്ടിക്കുകയും തലയ്ക്കും നെഞ്ചിലും മറ്റും മർദ്ദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു എന്നാണു അവരുടെ മൊഴി.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കുട്ടിയുടെ തലയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിലും ഗുരുതര പരിക്കുകളുണ്ടെന്ന് കണ്ടെത്തി. പ്രിന്റിങ് പ്രസിലെ ജീവനക്കാരിയാണ് കസ്തൂരി. അച്ഛന്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുന്നു. മൂന്ന് ആണ്‍ മക്കളുള്ള ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികളും പ്രിന്റിങ് പ്രസില്‍ ജോലിക്ക് പോയിരുന്നവരാണ്. സംഭവം നടന്ന ദിവസം കുട്ടി സഹോദരങ്ങളോടൊപ്പം പ്രസില്‍ പോയിരുന്നു.എന്നാൽ തിരികെ സഹോദരൻ വീട്ടിൽ കൊണ്ടുവന്നാക്കുകയായിരുന്നു.
കുട്ടിയെ പ്രസില്‍ കാണാത്തതിനാൽ കസ്തുരി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് നിർത്താതെ കരഞ്ഞ കുഞ്ഞിനെ ഉപദ്രവിക്കുകയും അവർ അടുക്കളയിലേക്കു പോകുകയും ചെയ്തു. പിന്നീട് ഏറെ വൈകി, കസ്തൂരിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും.എന്നാൽ പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments