KeralaNews

വിവാഹമോചന കേസിനിടെ മകനുമായി കടന്ന ബ്രിട്ടീഷ് പൗരനെ കേരള പൊലിസ് തിരയുന്നു

കൊച്ചി: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അ‍ഞ്ചുവയസ്സുള്ള മകനുമായി കടന്ന ബ്രിട്ടിഷ് പൗരനെ കേരള പൊലിസ് തിരയുന്നു .അഞ്ചുദിവസം ഒപ്പംനിറുത്താൻ ഹൈക്കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം കുട്ടിയുമായി സംസ്ഥാനം വിട്ട ജയിംസ് റോബർട്ട് എ‍ഡ്വേഡ് പിയേഴ്സിനായി മട്ടാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ജയിംസും അന്നയും തമ്മിൽ കൊല്ലം കുടുംബക്കോടതിയിൽ വിവാഹമോചനക്കേസുണ്ട്. മകൻ സാമുവലിനെ അമ്മ അന്നയ്ക്കൊപ്പം നിർത്തണമെന്നും പിതാവിന് ആവശ്യമെങ്കിൽ കുട്ടിയെ സന്ദർശിക്കാമെന്നുമാണു കോടതി നിർദേശിച്ചിരുന്നത്.

ഇതിനിടെ, ജയിംസ് ഹൈക്കോടതിയെ സമീപിക്കുകയും അഞ്ചുദിവസത്തേക്കു മകനെ ഒപ്പംനിറുത്താൻ ഉത്തരവ് നേടുകയുമായിരിന്നു .പിന്നീട് കേസ് പരിഗണിച്ചപ്പോൾ, ജയിംസ് കുട്ടിയുമായി ഗോവയ്ക്കു പോയെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും അഭിഭാഷകൻ അറിയിക്കുകയായിരുന്നു.ഇരുവരെയും കണ്ടെത്തി ഹാജരാക്കാൻ ഹൈക്കോടതി മട്ടാഞ്ചേരി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.കുട്ടിയുടെ അമ്മയായ കൊല്ലം സ്വദേശിനി അന്ന മാത്യൂസ് നൽകിയ പരാതിക്കുപുറമെ, വാടകയ്ക്കു കൊടുത്ത വാഹനം തട്ടിയെടുത്തതിനു ഫോർട്ട് കൊച്ചിയിലെ സ്ഥാപനവും മുറിവാടക നൽകാത്തതിനു ഹോംസ്റ്റേ ഉടമയും നൽകിയ പരാതികളിലും മട്ടാഞ്ചേരി പോലീസ് ജയിംസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button