പോലീസ് എങ്ങനെ വിദ്യാര്‍ത്ഥി പീഡനങ്ങളെ പ്രതിരോധിക്കും? പോലീസിന്റെ വെബ്‌സൈറ്റ് പോലും സ്വകാര്യകോളേജിന്റെ ചെലവിലാണെന്നാണ് സൂചന. സ്വാശ്രയ മാനേജ്മെന്റ് അതിക്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നത് ഹാക്കര്‍മാരാണ്. കേരള സൈബര്‍ വാരിയേഴ്സാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
കാഞ്ഞിരപ്പള്ളി അതിരൂപതയ്ക്ക് കീഴിലുള്ള അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനുള്ള മുന്നറിയിപ്പാണ് ഇന്‍ഫെയ്സ് കേരളയും, കേരള സൈബര്‍ വാരിയേഴ്സും നല്‍കുന്നത്. പാമ്പാടി നെഹ്റു കേളേജിലുള്ളത് പോലുള്ള സമാന സാഹചര്യമാണ് അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലും ഉള്ളതെന്ന് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.
kanjirappallypolice.in എന്ന ഔദ്യോഗിക പോലീസ് വെബ്സൈറ്റ്, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ സെര്‍വറില്‍ നിയമവിരുദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇത് സര്‍ക്കാരിന്റെ സെര്‍വറിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ വെബ്‌സൈറ്റ് നിലവില്‍ ലഭ്യമല്ലാത്ത നിലയിലാണ്. കോളേജിന്റെയും ജീവനക്കാരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും, കോളേജിന്റെ ഫണ്ട് ഇടപാടുകളുടെ കോപ്പിയും തങ്ങളുടെ ലിസ്റ്റിലുണ്ടെന്നും ഇന്‍ഫെയ്മസ് കേരളയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കോളേജിലെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങള്‍ക്കും സുരക്ഷ നല്‍കാതെയാണ് കോളേജ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
Post Your Comments