NewsIndia

പണി എടുത്തില്ലെങ്കില്‍ ഐ.പി.എസുകാരും തെറിക്കും; വ്യക്തമായ സന്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: മോശം പ്രകടനത്തെ തുടർന്ന് രണ്ടു ഐ പി എസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സർക്കാർ.1992 ബാച്ചിലെ ചത്തീസ്ഗഡ് കേഡറിലുള്ള രാജ് കുമാര്‍ ദേവാംഗണ്‍ 1998 ബാച്ചിലെ കേന്ദ്രഭരണപ്രദേശ കേഡറിലെ ഉദ്യോഗസ്ഥനായ മായങ്ക് ഷീല്‍ ചൗഹാന്‍ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്ന് നിര്‍ബന്ധിതമായി വിരമിപ്പിച്ചത്.

സിവിൽ സർവീസിന്റെ ചരിത്രത്തിൽ അത്യപൂർവ്വ സംഭവം ആണ് ഇത്.ഓള്‍ ഇന്ത്യ സര്‍വ്വീസ് റൂള്‍ പ്രകാരം 15 മുതല്‍ 25 വര്‍ഷത്തെ സര്‍വ്വീസ് ചരിത്രം പരിശോധിച്ച്‌ മോശം പ്രകടനം കാഴ്ച്ചവെക്കുന്നവരെ ഇങ്ങനെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കാവുന്നതാണ്. ഐപിഎസ് ഓഫീസര്‍മാരുടെ നിയന്ത്രണാധികാരമുള്ള ആഭ്യന്തരമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

ഇത്തരത്തിൽ വിരമിക്കലിന് വിധേയമാകുന്നവർക്കു മൂന്നു മാസത്തെ നോട്ടീസ് പീരീഡ്‌ നൽകും എല്ലാ ആനുകൂല്യങ്ങളും പെൻഷനും ഇവർക്ക് ലഭിക്കും. സംസ്ഥാന കേഡറിന്റെ നിര്‍ദ്ദേശം പരിഗണിച്ചു കൊണ്ടാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള അംഗീകാരം ആഭ്യന്തര മന്ത്രാലയം നല്‍കിയത്.മറ്റ് ഉദ്യോഗസ്ഥർക്കും ഇത് ഒരു പാഠമാകണം എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ കേന്ദ്രം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button