IndiaNews

ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്

ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനെതിരെ  ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങളുയര്‍ത്തിയ  സംസ്ഥാനം കേരളമാണ്. എന്തിനേറെ ,ഇടതുപക്ഷ ഭരണം നടക്കുന്ന കേരളത്തിൽ സഹകരണബാങ്കുകളെ സംരക്ഷിക്കുന്നതിന് വേണ്ടി സമരങ്ങൾ വരെ അരങ്ങേറി.നോട്ട് നിരോധനത്തെ എതിർക്കുന്നുവെങ്കിലും അതേസമയം തന്നെ മോദി വിഭാവനം ചെയ്ത കാഷ്‌ലെസ് ഇക്കണോമിയിലേക്ക് കേരളം അതിവേഗം ചുവടുവെക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നോട്ട് അസാധുവാക്കലിന് ശേഷം ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടു നടന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്തിനെ പിന്തള്ളി കേരളം രണ്ടാമതെത്തിയിരിക്കുകയാണ്.

ഒന്നാം സ്ഥാനത്ത് തെലുങ്കാനയാണ്.നവംബർ ഒമ്പതിനും ജനുവരി ഒമ്പതിനും ഇടയിലുള്ള കണക്കുകൾ അനുസരിച്ചാണിത്.ഇക്കാലയളവിനിടെ തെലങ്കാനയില്‍ ആയിരം ആളുകളുകള്‍ 2848.96 ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി ഇലക്‌ട്രോണിക് ട്രാന്‍സാക്ഷന്‍ അഗ്രഗേഷന്‍ ആന്‍ഡ് അനാലിസിസ് ലേയറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇത് 2157.8-ഉം ഗുജറാത്തില്‍ 1431.92മാണ് .മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്ര പ്രദേശ് (1162.38), ഹിമാചല്‍ പ്രദേശ് (960.9), ഛത്തീസ്ഗഢ് 9950.99), ഹരിയാന (869.62), തമിഴ്നാട് (590.34), മധ്യപ്രദേശ് (549.84), മേഘാലയ (492.22) എന്നിവയാണ്.രണ്ടുമാസത്തെ കാലയളവില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള യുഐഡിഎഐ സേവനങ്ങളാണ്. 113.61 കോടി യുഐഡി സേവനങ്ങള്‍ ഇക്കാലയളവിനിടെ നടന്നു. കിസാന്‍ എസ്.എം.എസ് പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ സേവനങ്ങളാണ് രണ്ടാം സ്ഥാനത്ത്.പ്രധാനമമന്ത്രി ജന്‍ ധന്‍ യോജനയുടെ വിവിധ ഇടപാടുകളിലായി 10.47 കോടി ഇടപാടുകളും നടന്നു. ഇക്കാലയളവില്‍ റെയില്‍ വേ റിസര്‍വേഷനുമാത്രം 6.38 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നോട്ട് അസാധുവാക്കലിന് മുൻപും ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നിട്ടുനിന്ന രണ്ട് സംസ്ഥാനങ്ങള്‍ തെലങ്കാനയും കേരളവുമായിരുന്നു എന്നതും പ്രസക്തമാണ്.

shortlink

Post Your Comments


Back to top button